കൊവിഡ്; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ കടുത്ത ദാരിദ്യത്തിലെന്ന് ലോകബാങ്ക്

2022-10-14 17:23:14

ന്യൂഡല്‍ഹി: മധ്യ ചൈനയിലെ വുഹാനില്‍ നിന്ന് ഉയര്‍ന്നുവന്ന കോവിഡ്-19 മഹാമാരി ലോക സാമ്ബത്തിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കി.

ലോക്ക്ഡൗണ്‍ വ്യവസായങ്ങളെ ഏതാണ്ട് നിശ്ചലമാക്കി. ലോകബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2020ല്‍ ലോകത്ത് 71 ദശലക്ഷം ആളുകള്‍ കോവിഡ്-19 മൂലം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. ഇതില്‍ 79 ശതമാനവും ഇന്ത്യക്കാരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

“ദാരിദ്ര്യവും പങ്കുവെയ്ക്കപ്പെട്ട സമൃദ്ധിയും” എന്ന തലക്കെട്ടിലാണ് ലോകബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി ലോകത്ത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യ നിരക്ക് 2019ല്‍ 8.4 ശതമാനത്തില്‍ നിന്ന് 2020ല്‍ 9.3 ശതമാനമായി ഉയര്‍ന്നു. 2020 അവസാനത്തോടെ, 71 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി, അതിന്‍റെ ഫലമായി ആഗോളതലത്തില്‍ 700 ദശലക്ഷത്തിലധികം ആളുകള്‍ കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നു.                                                                                                                               14/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.