അങ്കണവാടിയില്‍ കയറി കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ച പ്രതി പിടിയില്‍; മുന്‍പും ചെയ്തിരുന്നുവെന്ന് കുറ്റസമ്മതം

2022-10-17 17:06:43

കണ്ണൂര്‍: അങ്കണവാടിയില്‍ കയറി കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ച പ്രതി പിടിയില്‍. മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി വിജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്.

പൂട്ട് പൊളിച്ച്‌ അകത്ത് കയറിയാണ് ഇയാള്‍ കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ചത്. വിവിധ കേസുകളില്‍ പ്രതിയാണ് ഇയാള്‍. താവക്കര അങ്കണവാടിയില്‍ മൂന്ന് തവണ ആക്രമണം നടത്തുകയും നഗരത്തിലെ കടകളില്‍ മോഷണം നടത്തുകയും ചെയ്തയായി പോലീസ് പറഞ്ഞു.

അങ്കണവാടിയുടെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയായിരുന്നു അതിക്രമം നടത്തിയത്. തുടര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടി സൂക്ഷിച്ചിരുന്ന അരിയും മുട്ടയും ഉപയോഗിച്ചാണ് ഇയാള്‍ കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കിയത്. അകത്തേയ്‌ക്ക് കയറുന്ന പടവുകളില്‍് പതിച്ച ടൈലുകള്‍ ചെങ്കല്ല് ഉപയോഗിച്ച്‌ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിന് മുന്‍പ് രണ്ട് തവണയും ഇയാള്‍ അങ്കണവാടിയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അന്നും അങ്കണവാടിയില്‍ കയറി കഞ്ഞിവെച്ച്‌ കുടിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനാല്‍ ആഹാരസാധനങ്ങളും മറ്റും പ്രത്യേക മുറിയിലായിരുന്നു സംരക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും അതിക്രമം ഉണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം .വിജേഷിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.                                                                                                        17/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.