'ഇരയെ വിവാഹം കഴിക്കാം'; 5 ബലാത്സംഗ കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കി അലഹബാദ് ഹൈക്കോടതി

2022-10-20 17:21:20

 അലഹബാദ്: വിവിധ ബലാത്സംഗ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ അലഹബാദ് ഹൈക്കോടതി. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയാല്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന പ്രതികളുടെ വാദം അംഗീകരിച്ച്‌ കൊണ്ടാണ് 5 ബലാത്സംഗ കേസ് പ്രതികള്‍ക്ക് കഴിഞ്ഞ മാസം ഹൈക്കോടതി ജാമ്യം അനുവദിച്ചത്.                                                                        ഏറ്റവും ഒടുവിലായി പ്രതിയായ മോനു എന്നയാള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദിനേശ് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. പെണ്‍കുട്ടി പ്രസവിച്ചിരിക്കുകയാണെന്നും പ്രതിക്ക് ജാമ്യം വേണമെന്ന വാദത്തെ ഇരയോ അവരുടെ പിതാവോ എതിര്‍ത്തില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങി 15 ദിവസങ്ങള്‍ക്ക് ഉള്ളില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും ഇരയേയും കുഞ്ഞിനേയും സംരക്ഷിക്കാമെന്നും പ്രതി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. 17 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്ന കേസിലാണ് മോനു അറസ്റ്റിലായത്. ഏപ്രിലിലായിരുന്നു ഇയയാളെ ഖേരി ജില്ലാ പോലീസ് അറസ്റ്റ് ചെയ്ത്. ഒരുമാസത്തെ ഇടക്കാല ജാമ്യം

ഇരയെ വിവാഹം കഴിക്കാന്‍ ഒരുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ച്‌ കൊണ്ടായിരുന്നു സൂരജ് അലിയാസ് ഗുഡ്ഡു എന്ന ബലാത്സംഗ കേസിലെ പ്രതിക്ക് കോടതി ജാമ്യം നല്‍കിയത്. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങള്‍ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയും പ്രോസിക്യൂട്ടറും ഭാര്യ ഭര്‍്ത്താക്കാന്‍മാരായാണ് കഴിയുന്നതെന്നുള്ള വാദവും അംഗീകരിച്ച്‌ ജാമ്യം അനുവദിക്കുന്നതാണ് ഉചിതമെന്നാണ് കരുതുന്നതെന്ന് കോടതി വിധിയില്‍ പറഞ്ഞു.                                         20/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.