തലസ്ഥാനവാസിയുടെ പരാതിയില്‍ സ്വാമി സന്ദീപാനന്ദ ഗിരിക്ക് ഒരു ലക്ഷം രൂപ പിഴ

2022-10-21 16:57:26

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ തലസ്ഥാനവാസി ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരന് അനുകൂല വിധി.

കൈലാസ മാനസ സരോവര്‍ യാത്രയില്‍ വാഗ്ദ്ധാനം ചെയ്ത സേവനങ്ങള്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി മോഹനകുമാരന്‍ നായര്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്. 2011ലും 2016ലും സ്വാമി സന്ദീപാനന്ദ ഗിരി നടത്തിയ തീര്‍ത്ഥയാത്രയിലാണ് പരാതിക്കാരന്‍ പങ്കെടുത്തത്.

മൂന്നുദിവസത്തെ കൈലാസ പരിക്രമണമാണ് തീര്‍ത്ഥാടന യാത്രയില്‍ സ്വാമി വാഗ്ദ്ധാനം ചെയ്തത്. എന്നാല്‍ രണ്ടു തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണുണ്ടായിരുന്നത്. ഇതാണ് പരാതിക്ക് ആധാരം. ആദ്യ തവണ മൂന്ന് പരിക്രമണം ചെയ്യാനാവാത്തതിനാലാണ് രണ്ടാമതും മോഹന കുമാരന്‍ നായര്‍ കൈലാസയാത്രയ്ക്ക് പുറപ്പെട്ടത്. രണ്ടാമത്തെ പ്രാവശ്യത്തെ യാത്രയ്ക്ക് മാത്രം 2,45,000 രൂപ ചെലവായി. കോടതിച്ചെലവിലേക്കായി 2500 രൂപയും സ്വാമി സന്ദീപാനന്ദ ഗിരി നല്‍കണം. പരാതിക്കാരനുണ്ടായ മാനസിക വിഷമം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കമ്മിഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍ അംഗങ്ങളായ പ്രീത ജി.നായര്‍, വിജു വി.ആര്‍. എന്നിവരുടേതാണ് ഉത്തരവ്.                                                      21/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.