ലൈവ് റിക്രൂട്ട്മെന്റ് മേള നാളെ രാവിലെ 11ന്, 75,000 പേരെ പ്രധാനമന്ത്രി തത്സമയം നിയമിക്കും

2022-10-21 16:59:25

 ഒന്നര വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്ക് തൊഴില്‍

ന്യൂഡല്‍ഹി: ഒന്നര വര്‍ഷത്തിനകം പത്തു ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന മഹാ റിക്രൂട്ട്മെന്റ് മേളയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 22ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിക്കും.

രാജ്യത്തെമ്ബാടും നിന്ന് റിക്രൂട്ട് ചെയ്‌ത 75,​000 പേര്‍ക്ക് നിയമന ഉത്തരവും തത്സമയം നല്‍കും. ഇവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

നിയമനം കിട്ടുന്നവര്‍ കേന്ദ്രസര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലിയില്‍ പ്രവേശിക്കും. ഗ്രൂപ്പ് എ (ഗസറ്റഡ് )​,​ ഗ്രൂപ്പ് ബി (ഗസറ്റഡ്)​,​ ഗ്രൂപ്പ് ബി ( നോണ്‍ ഗസറ്റഡ് )​,​ ഗ്രൂപ്പ് സി ഓഫീസര്‍മാരായാവും നിയമനം.

കേന്ദ്രസായുധ സേനയിലേക്കും,​ സബ് ഇന്‍സ്‌പെക്‌ടര്‍,​ കോണ്‍സ്റ്റബിള്‍,​ എല്‍. ഡി ക്ലാര്‍ക്ക്,​ സ്റ്റെനോ,​ പി. എ,​ ഇന്‍കംടാക്‌സ് ഇന്‍സ്‌പെക്ടര്‍, ​മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കുമാണ് റിക്രൂട്ട്മെന്റ്.

ഇക്കൊല്ലം ജൂണ്‍ ആദ്യം കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്‌താണ് പ്രധാനമന്ത്രി നരേന്ദ്രമോദി,​ ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

കാറ്റഗറിയും ഒഴിവുകളും

ഗ്രൂപ്പ് എ (ഗസറ്റഡ് )​.................23,584

ഗ്രൂപ്പ് ബി (ഗസറ്റഡ്)​.................26,282

ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്)​....92,525

ഗ്രൂപ്പ് സി.....................................8.36 ലക്ഷം

പ്രതിരോധ മന്ത്രാലയത്തില്‍

ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്)​.....39,​366

ഗ്രൂപ്പ് സി.......................................2.14 ലക്ഷം

റെയില്‍വേയില്‍

ഗ്രൂപ്പ് സി.....................................2.91 ലക്ഷം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍

ഗ്രൂപ്പ് സി (നോണ്‍ഗസറ്റഡ്),​ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്),​ഗ്രൂപ്പ് സി എന്നിവയില്‍ 1.21ലക്ഷം

സെലക്‌ഷന്‍ നടപടി ലളിതമാക്കി

പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാനും,​ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്ന സുപ്രധാന ദൗത്യമാണിതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. മോദിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും നിലവിലുള്ള ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിലാണ്. മന്ത്രാലയങ്ങളും വകുപ്പുകളും സ്വന്തം നിലയിലും യു.പി.എസ്.സി,​ സ്റ്റാഫ് സെലക്‌ഷന്‍ കമ്മിഷന്‍,​ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ വഴിയുമാണ് റിക്രൂട്ട്മെന്റ്. റിക്രൂട്ട്മെന്റ് വേഗത്തിലാക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സെലക്‌ഷന്‍ നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്.                                   21/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.