ലഹരി വാങ്ങാന്‍ പണം തന്നില്ല; കണ്ണൂരില്‍ അമ്മയുടെ ഇരുകൈകളും വെട്ടി മകന്‍; പരാതിയില്ലെന്ന് അമ്മ

2022-10-21 17:00:48

കണ്ണൂര്‍: ലഹരി വസ്തു വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ മകന്‍.

കണ്ണൂര്‍ വടക്കേ പൊയ്‌ലൂരാണ് സംഭവം. അമ്മയുടെ രണ്ട് കൈകളാണ് മകന്‍ വെട്ടിയത്. ജാനുവിനെ മകന്‍ നിഖില്‍രാജാണ് വെട്ടിയത്. അതേസമയം അമ്മയ്‌ക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.

ഏറെ പ്രായമുള്ള അമ്മയെയാണ് മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസായിരുന്നു അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നാണ് അമ്മയുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം അമ്മയുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഡിസ്ചാര്‍ജ് നേടിയ ഇവര്‍ വീട്ടില്‍ വിശ്രമിക്കുകയാണ്.

പൂര്‍ണമായും ലഹരിക്കടിമയായ മകന്‍ ആക്രമണത്തിന് മുതിരുന്നത് ആദ്യമായിട്ടായിരുന്നില്ല. ഇതിന് മുമ്ബും അമ്മയെ നിഖില്‍ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. മകന്‍ സ്വയം പരിക്കേല്‍പ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് അമ്മ പറയുന്നു. ബാറുകളില്‍ എത്തി പലപ്പോഴും അടിപിടിക്കേസുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. ഏറ്റവുമൊടുവിലാണ് ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് കൊടുവാള്‍ ഉപയോഗിച്ച്‌ സ്വന്തം അമ്മയെ യുവാവ് വെട്ടിയത്.                                                                                                          21/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.