ദീപാവലി തിരക്ക്: പ്ലാറ്റ്ഫോം ടിക്കറ്റ് 50 രൂപയായി ഉയര്‍ത്തി വെസ്റ്റേണ്‍ റെയില്‍വേ

2022-10-22 17:15:12

മുംബൈ: ദീപാവലി ആഘോഷം വരാനിരിക്കെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വര്‍ധിപ്പിച്ച്‌ വെസ്റ്റേണ്‍ റെയില്‍വേ.

മുംബൈ സെന്‍ട്രല്‍ ഡിവിഷനിലെ റെയില്‍വേ സ്റ്റേഷനുകളിലാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 50 രൂപയാക്കിയത്.

ഒക്ടോബര്‍ 31 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. മുംബൈ സെന്‍ട്രല്‍, ദാദര്‍, ബോറിവാലി, ബാന്ദ്ര ടെര്‍മിനസ്, വാപി, വല്‍സാദ്, ഉദ്ന, സൂറത്ത് എന്നീ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപ നല്‍കേണ്ടത്.

ഫെസ്റ്റിവല്‍ സീസന്‍ പ്രമാണിച്ച്‌ റെയില്‍വേ സ്റ്റേഷനുകളില്‍ കണ്ടുവരുന്ന തിരക്കും കൂട്ടംകൂടലും ഒഴിവാക്കാനാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫെസ്റ്റിവല്‍ സീസണ്‍ പ്രമാണിച്ച്‌ 32 സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ധര്‍ബങ്ക, അസംഗഡ്, സഹര്‍ഷ, ഭഗല്‍പൂര്‍, മുസാഫര്‍പൂര്‍, ഫിറോസ്പൂര്‍, പാറ്റ്‍ന, കാത്തിഹാര്‍, അമൃത്സര്‍ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

കഴിഞ്ഞ ഒക്ടോബര്‍ നാലിന് റെയില്‍വേ 179 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. സതേണ്‍ റെയില്‍വേ 22 സ്പെഷ്യല്‍ ട്രെയിനുകള്‍ ഉപയോഗിച്ച്‌ 56 ട്രിപ്പുകളാണ് നടത്തിയത്.                     22/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.