അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമായത് സാങ്കേതിക തകരാറെന്ന് പ്രാഥമിക നിഗമനം; 'തൊട്ടുമുന്‍പ് പൈലറ്റ് അപായ സന്ദേശമയച്ചു'; അന്വേഷണം പ്രഖ്യാപിച്ച്‌ സൈന്യം

2022-10-22 17:18:39

ഇറ്റാനഗര്‍:അരുണാചല്‍പ്രദേശിലെ അപര്‍ സിയാങ് ജില്ലയില്‍ കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി ജവാനടക്കം അഞ്ച് സൈനികര്‍ മരിക്കാനിടയായ അപകടത്തിന് കാരണം സാങ്കേതിക തകരാറെന്ന് കണ്ടെത്തല്‍.

കോപ്റ്റര്‍ തകര്‍ന്ന് വീഴുന്നതിന് തൊട്ടുമുമ്ബ് പൈലറ്റില്‍ നിന്നും അപായ സന്ദേശം ലഭിച്ചിരുന്നുവെന്നാണ് റിപോര്‍ട്.

കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിന് കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ പരിശോധിക്കും. സാങ്കേതിക പ്രശ്‌നം ഉണ്ടായെന്നാണ് എയര്‍ ട്രാഫിക് കന്‍ട്രോളിന് പൈലറ്റിന്റെ സന്ദേശം ലഭിച്ചതെന്നും ഇത് കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുമെന്നും സൈന്യം വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ 10.40ന് സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (രുദ്ര) ആണ് മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് അപകടത്തില്‍പെട്ടത്. ചൈനയുടെ അതിര്‍ത്തിയില്‍നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം.

ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപോര്‍ടുകള്‍. അതിനാല്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. കരസേനയ്ക്ക് പുറമേ വ്യോമസേനയും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

കാസര്‍കോട് ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് അപകടത്തില്‍ മരിച്ച നാല് പേരില്‍ ഒരാള്‍. നാലുവര്‍ഷം മുമ്ബാണ് ഇലക്‌ട്രോനിക് ആന്‍ഡ് മെകാനികല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിക്ക് കയറിയത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്ബാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്. അശ്വിന്റെ മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിച്ചേക്കും.

അതേസമയം, ഈ മാസം രണ്ടാം തവണയാണ് സേനാ കോപ്റ്റര്‍ അരുണാചലില്‍ അപകടത്തില്‍പെടുന്നത്. ഒക്ടോബര്‍ അഞ്ചിനുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.                         22/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.