അശ്ലീലചിത്രം കാരണം ജീവിതം തകര്‍ന്നു; കുഞ്ഞുമായി ഉറങ്ങുന്നത് റെയില്‍വേ സ്റ്റേഷനില്‍, യുവാവിന് പിന്നാലെ പരാതിയുമായി യുവതിയും രംഗത്ത്

2022-10-22 17:24:53

 വെബ്‌സീരീസില്‍ അഭിനയിച്ചതോടെ ജീവിതം തകര്‍ന്നുവെന്നും സംവിധായികയുടെ ചതിയില്‍ ആരും വീഴരുതെന്നും നടി പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരെ യുവതി നേരത്തേ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. സീരിയലില്‍ അഭിനയിക്കാന്‍ എത്തിയ യുവതിയെ നിര്‍ബന്ധിച്ച്‌ അശ്ലീല വെബ്‌സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

'ഭര്‍ത്താവും കുട്ടികളുമായി താമസിക്കുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു. സീരിയല്‍ എന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ എത്തിയത്. പിന്നീടാണ് വെബ്സീരീസാണ് എന്നറിയുന്നത്. അപ്പോഴേക്കും അവര്‍ കരാറില്‍ ഒപ്പുവയ്പ്പിച്ചിരുന്നു. താല്‍പ്പര്യമില്ലാതെയാണ് അഭിനയിച്ച്‌ പൂര്‍ത്തിയാക്കിയത്. എന്നാല്‍ സീരീസ് റിലീസായതോടെ ജീവിതം തകര്‍ന്നു. ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിക്ക് പോകാന്‍ പറ്റില്ല, വീടില്ല, ഞാനിപ്പോള്‍ രണ്ടുവയസുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനിലാണ് ഉറങ്ങുന്നത്. എല്ലാത്തിനും കാരണക്കാരി ആ സംവിധായികയാണ്. ഒരു പെണ്‍കുട്ടിയും അവരുടെ ചതിയില്‍ വീഴാന്‍ പാടില്ല. അതുകൊണ്ടാണ് ഞാന്‍ രംഗത്ത് വന്നത്. ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്.'- യുവതി പറഞ്ഞു.

അതേസമയം, തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവ് നല്‍കിയ സമാന പരാതിയില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒടിടി പ്ലാറ്റ്‌ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് കേസ്. വെബ്‌സീരീസിന്റെ ആദ്യ കുറച്ച്‌ ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷമാണ് കരാറില്‍ ഒപ്പുവയ്പ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം. അതിന് ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കരാറില്‍ നിന്ന് പിന്മാറിയാല്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. 20,000 രൂപയാണ് ചിത്രീകരണത്തിന് ശേഷം പ്രതിഫലമായി യുവാവിന് നല്‍കിയത്.

തിരുവനന്തപുരം അരുവിക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. ഒപ്പുവച്ച കരാര്‍ രണ്ട് ദിവസത്തിനകം നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തിരികെ നല്‍കിയിട്ടില്ല. കൊച്ചിയില്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ യുവാവ് താമസിക്കുന്നത്.                                        22/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.