നാട്ടുകാരുടെ സംശയം ശരിയായി, ഭഗവല്‍ സിംഗിന്റെ വീട്ടിലെ ആ വലിയ അലക്കുകല്ലിന് ചുവട്ടില്‍ കുഴിച്ചിട്ടത് കണ്ടെടുത്തു

2022-10-22 17:30:40

ഇലന്തൂര്‍: നരബലി കേസില്‍ പ്രതികളായ ഭഗവല്‍ സിംഗിനെയും മുഹമ്മദ് ഷാഫിയെയും കൊണ്ടുവന്ന് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നാല് ലക്ഷ്യങ്ങളാണ് അന്വേഷണ സംഘത്തിനുണ്ടായിരുന്നത്.

കൊലപാതകം നടത്തിയ രീതി രണ്ടാമത്തെ തെളിവെടുപ്പില്‍ പൊലീസിനോടു പറഞ്ഞതുപോലെ ഫോറന്‍സിക് വിദഗ്ദ്ധര്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ എന്നിവരുടെ മുന്നില്‍ വച്ച്‌ പ്രതികളെക്കൊണ്ട് ഒന്നുകൂടി പറയിപ്പിക്കുകയായിരുന്നു ആദ്യത്തേത്. ഭഗവല്‍സിംഗിനെയും മുഹമ്മദ് ഷാഫിയെയും ഒരുമിച്ചാണ് ഇതിനായി കൊലപാതകങ്ങള്‍ നടന്ന മുറിയിലെത്തിച്ചത്. ഇതിനായി ഡമ്മിയും എത്തിച്ചു. പ്രതികള്‍ നേരത്തേ നല്‍കിയ മൊഴികളിലെ ചില സംശയങ്ങള്‍ നീക്കാനുമുണ്ടായിരുന്നു.

റോസിലിയെ കൊല്ലുന്നതിന് മുന്‍പ് കൈകാലുകള്‍ കെട്ടിയിട്ട കയര്‍ കത്തിച്ചതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഭഗവല്‍ സിംഗിന്റെ വീടിന് പിന്നിലെ അലക്കുകല്ലിന് സമീപമാണ് കയര്‍ കത്തിച്ച്‌ മണ്ണിട്ട് മൂടിയത്. ഇത് ഇന്നലെ ചികഞ്ഞെടുക്കാന്‍ കഴിഞ്ഞത് നേട്ടമായി. ഫോറന്‍സിക് വിദഗ്ദ്ധര്‍ സാമ്ബിളുകള്‍ ശേഖരിച്ചു.

പദ്മയെ കൊലപ്പെടുത്തി വെട്ടി തുണ്ടങ്ങളാക്കി കുഴിച്ചിട്ട ഭാഗത്ത് നിന്ന് ആദ്യ തെളിവെടുപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പദ്മയുടെ വാരിയെല്ലിന്റെ ഭാഗങ്ങള്‍ കൂടി കിട്ടാനുണ്ടായിരുന്നു. ഇതിനായി ഫോറന്‍സിക് വിദഗ്ദ്ധര്‍ കുഴിയില്‍ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല.

ഭഗവല്‍ സിംഗിന്റെ തിരുമ്മുശാലയ്ക്കും വീടിനും ഇടയ്ക്ക് കിണറിനും അതിനോട് ചേര്‍ന്ന കുളിമുറി,ടോയ്ലറ്റ് എന്നിവിയ്ക്കും പിന്നിലായി ഒരു സെപ്ടിക് ടാങ്കുണ്ട്. മൃതദേഹ അവശിഷ്ടങ്ങള്‍ ഉണ്ടാകുമോ എന്ന സംശയത്താല്‍ ഇൗ ഭാഗത്തെ മണ്ണ് നീക്കി. ടാങ്കിന്റെ മുകളിലെ സ്ളാബ് തുറന്നു പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

തെളിവെടുപ്പും ചോദ്യം ചെയ്യലും നാല് മണിക്കൂര്‍ നീണ്ടു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തുടങ്ങി നാലരയോടെ അവസാനിപ്പിച്ച്‌ പ്രതികളുമായി പൊലീസ് പുറത്തേക്ക് പോയി. ഇലന്തൂര്‍, ഇടപ്പരിയാരം സര്‍വീസ് സഹകരണ ബാങ്കുകളിലെ തെളിവെടുപ്പിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി.                                                                                                                                                                                                               22/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.