യുഎന്നില്‍ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രി

2022-10-28 16:54:58

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആ ദിശയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അതിന് കുറച്ച്‌ സമയമെടുക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

യുനെസ്‌കോയില്‍ ഹിന്ദി ഉപയോഗിക്കുന്നുണ്ടെന്ന് വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ജയശങ്കര്‍ പറഞ്ഞു. 'അതിന്റെ ആസ്ഥാനത്ത് ഹിന്ദിയുടെ ഉപയോഗത്തെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ക്ക് അവരുമായി ഒരു ധാരണാപത്രമുണ്ട്. സോഷ്യല്‍ മീഡിയയിലും വാര്‍ത്താക്കുറിപ്പുകളിലും അവര്‍ ഇത് ഉപയോഗിക്കുന്നു. ഇത് വിപുലീകരിക്കാന്‍ കുറച്ച്‌ സമയമെടുക്കും. യുഎന്‍ പ്രക്രിയയില്‍ ഒരു ഭാഷ അവതരിപ്പിക്കുന്നത് അത്ര എളുപ്പമല്ല. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ്, റഷ്യന്‍, സ്പാനിഷ്, ചൈനീസ്, അറബിക്, ഫ്രഞ്ച് എന്നീ ഭാഷകളെ യുഎന്‍ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്.

ഫിജിയന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ ഫെബ്രുവരി 15 മുതല്‍ 17 വരെ ഫിജിയില്‍ 12ാമത് ലോക ഹിന്ദി സമ്മേളനം സംഘടിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

1,436 പേരുടെ എന്‍ട്രികളില്‍നിന്നാണ് കോണ്‍ഫറന്‍സിന്റെ ലോഗോ തിരഞ്ഞെടുത്തത്.

സമ്മേളനം സംഘടിപ്പിക്കാന്‍ രൂപീകരിച്ച ഉപദേശക സമിതിയുടെയും ഉപസമിതികളുടെയും ആദ്യ യോഗത്തിലും ജയശങ്കര്‍ വ്യാഴാഴ്ച പങ്കെടുത്തു. അന്താരാഷ്ട്ര തലത്തില്‍ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിന് മോദി സര്‍ക്കാര്‍ ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.                                                                                                                                                                                28/10/2022           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.