ബൈക്ക് തടഞ്ഞുനിര്‍ത്തി താക്കോലൂരി യുവാവിന്‍റെ PSC പരീക്ഷ മുടക്കിയ പൊലീസുകാരന് സസ്പെന്‍ഷന്‍

2022-10-28 17:02:14

  കോഴിക്കോട്: പിഎസ്സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുനിര്‍ത്തി ബൈക്കിന്റെ താക്കോലൂരിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനെയാണ് സസ്പെന്‍ഡ് ചെയ്തു.

ഏറെ പ്രതീക്ഷകളോടെ പിഎസ്സി പരീക്ഷ എഴുതാനയി പോയ രാമനാട്ടുകര സ്വദേശിയായ അരുണ്‍ (29) എന്ന യുവാവിനെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍‌ത്തിയത്. ഡിഗ്രി പ്രിലിമിനറി പരീക്ഷയെഴുതുന്നതിനായാണ് അരുണ്‍ പുറപ്പെട്ടത്. മീഞ്ചന്ത ജിഎച്ച്‌എസ് ആയിരുന്നു അരുണിന് പരീക്ഷ കേന്ദമായി ലഭിച്ചത്.ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഗതാഗത തടസമുണ്ടായതോടെ പുതിയ പാലത്തില്‍ നിന്ന് യു-ടേണ്‍ എടുത്ത് ഫറോക്ക് വഴി പോകാന്‍ ശ്രമിക്കുന്നതിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലീസുകാരന്‍ അരുണിനെ തടയുകയായിരുന്നു. ബൈക്ക് റോഡരികിലേക്ക് മാറ്റിയപ്പോള്‍ പൊലീസുകാരന്‍ വന്ന് താക്കോല്‍ ഊരിമാറ്റി തിരികെ ഗതാഗതം നിയന്ത്രിക്കുന്നതിനായി പോയി.

പരീക്ഷ ഉണ്ടെന്ന് പലതവണ പറഞ്ഞിട്ടും 1.55 വരെ അരുണിനെ അവിടെ നിര്‍ത്തി. തുടര്‍ന്ന് ഫൈന്‍ അടിക്കുന്നതിനായി സ്റ്റേഷനിലെത്തിയപ്പോള്‍ എസ്‌ഐയോട് കാര്യങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ സ്റ്റേഷന്‍ എസ്.ഐ ഇടപെട്ടതോടെ അരുണിനെ പൊലീസ് ജീപ്പില്‍ കയറ്റി പരീക്ഷാ കേന്ദത്തിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരീക്ഷ കേന്ദ്രത്തിലെത്തിയപ്പോഴേക്കും പരീക്ഷ കേന്ദ്രത്തിലെ റിപ്പോര്‍ട്ടിങ് സമയം അവസാനിച്ചിരുന്നു.2.10 ഓടെ പരീക്ഷാ സെന്‍ററില്‍ എത്തിയെങ്കിലും ഒഎംആര്‍ ഷീറ്റ് ക്യാന്‍സല്‍ ചെയ്തതില്‍ പരീക്ഷ എഴുതാന്‍ പറ്റില്ലെന്ന് സെന്‍റര്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ പൊലീസ് ജീപ്പില്‍ തന്നെ അരുണിനെ തിരികെയെത്തിച്ചു. ഗതാഗതനിയമലംഘനത്തിന് രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും പെറ്റിയടക്കണമെന്ന് പറഞ്ഞു.

സ്റ്റേഷനിലെത്തിയപ്പോള്‍ സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദ് എഫ്‌ഐആര്‍ എഴുതി കഴിഞ്ഞതായും ഫൈന്‍ കോടതിയില്‍ അടച്ചാല്‍ മതിയെന്നും അറിയിച്ചു. തുടര്‍ന്നാണ് ഫറോക്ക് അരുണ്‍ അസി.കമീഷണര്‍ക്ക് പരാതി നല്‍കിയതും പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പിഎസ്സിയുടെ പ്രിലിമിനറി പരീക്ഷ പല സെക്ഷനുകളില്‍ നടക്കുന്നതിനാല്‍ തനിയ്ക്ക് ഇനിയും അവസരമുണ്ടാകുമെന്നാണ് അരുണിന്റെ പ്രതീക്ഷ. രാജേന്ദ്രന്‍റെയും അനിതയുടെയും മകനായ അരുണ്‍ ഇലക്‌ട്രിക്കല്‍ ഡിപ്ലോമ കഴിഞ്ഞാണ് പിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്.                                                                                                               28/10/2022           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.