മമ്മൂട്ടിയുടെ പ്രിയഭക്ഷണം എല്ലാ മലയാളികളുടെയും തീന്‍മേശയില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

2022-10-28 17:16:43

 

 ഫാസ്റ്റ് ഫുഡ് സംസ്കാരത്തില്‍ തീന്‍മേശയൊഴിഞ്ഞ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ വീണ്ടും തിരികെയെത്തുന്നു.

ഷുഗറും കൊളസ്ട്രോളുമൊക്കെയായി കേരളീയസമൂഹം രോഗാതുരമാകുമ്ബോള്‍ പ്രതിരോധ മാര്‍ഗമാവുകയാണ് മില്ലറ്റ് ഭക്ഷണശീലം.

2023 യു.എന്‍ ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മില്ലറ്റ് ഭക്ഷണശീലത്തിലേക്ക് മലയാളിയെ മടക്കികൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

പ്രോട്ടീന്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ ധാരാളമായുള്ള മില്ലറ്റുകള്‍ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെയും ചെറുക്കും.

അപ്പം, ദോശ, ഇഡലി, പായസം, പുലാവ്, ഹല്‍വ, മുതിര തോരന്‍, സൂപ്പ്, ഇല അട, ഇലയപ്പം, കേക്ക്, ലഡു, ജ്യൂസ്, ബര്‍ഫി, എള്ളുണ്ട, ഉപ്പുമാവ്, പുഡിംഗ് തുടങ്ങിയ ഏതു വിഭവങ്ങളും മില്ലറ്റുകൊണ്ട് തയ്യാറാക്കാം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലായും ഉത്പാദിപ്പിക്കുന്ന മില്ലറ്റുകളില്‍ ചിലത് കേരളത്തിലും കൃഷിചെയ്ത് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പല സ്ഥലങ്ങളിലും ഷോപ്പുകളില്‍ മില്ലറ്റുകള്‍ ലഭ്യമാണ്.

മനുഷ്യ ശരീരത്തിന് ഗുണകരം

1. മില്ലറ്റുകള്‍ പോഷകസമൃദ്ധം

2. ഗ്ളൂട്ടണ്‍ രഹിതമായ മില്ലറ്റുകള്‍ അസിഡിറ്റി ഉണ്ടാക്കില്ല

3. മില്ലറ്റിലെ നിയാസിന്‍ കൊളസ്ട്രോള്‍ കുറയ്ക്കും

4. വന്‍കുടലിലെ ജലാംശം നിലനിറുത്തി മലബന്ധനം തടയും

5. സീലിയാക് രോഗികള്‍ക്ക് ഗുണകരം

6. സ്ഥൂല - സൂക്ഷ്മ പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്

7. പ്രോട്ടീന്‍, ഫൈറ്റോ കെമിക്കല്‍സിന്റെ ഉറവിടം

8. ഫോസ്ഫറസും ഇരുമ്ബും ധാരാളം

9. ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്

10. അകാല വാര്‍ദ്ധക്യവും രോഗങ്ങളും തടയും

സാധാരണ മില്ലറ്റുകള്‍

 മണിച്ചോളം

 ബാജ്റ

 റാഗി

 തിന

 വരഗ്

 പനി വരഗ്

 കടവപ്പുല്ല്

 ചാമ                                                                                                                                                                                                    28/10/2022           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.